നിലാവിന്‍ നീലരാവില്‍
വിരിയോന്നോരാമ്പലായി
ചിരിതൂകീടുന്നെന്‍ പ്രണയം
വിരിഞ്ഞോരീ ഗഗനത്തില്‍
മിഴി ചിമ്മും താരകള്‍ പോലെ
മോഹങ്ങള്‍ നിരന്നീടുന്നു....
നിശയും നിലാവും
ആലിംഗനബദ്ധരാകുമീ വേളയില്‍
എന്നെ പുണരാന്‍ നീ എന്തെ വന്നീലാ....
വിരഹാര്‍ദ്രമാമെന്‍ മനസ്സിനെ
തലോടാനായി കുളിര്‍ത്തെന്നലെത്തിയിട്ടും
നീ മാത്രമെന്തേ എന്‍ വിരഹമറിഞ്ഞീലാ ??
എന്നെ തഴുകുന്ന കാറ്റ് നിന്‍ ചെവിയിലെന്‍
വിരഹത്തിന്‍ നോമ്പരമോതിയിട്ടും
നീയെന്തേ ചെവിക്കോള്ളാത്തൂ
നിന്‍ ചുടു ചുംബനമെന്നധരത്തിലേല്‍ക്കാതെ
നിന്‍ നിശ്വാസമെന്‍ നെറുകില്‍ പതിയാതെ
നിന്‍ മാറിലെ ചൂടേല്ക്കാതെ
നിന്‍ ഗന്ധമറിയാതെ
ഞാന്‍ എങ്ങിനെ ഉറങ്ങുമെന്‍ കണ്ണാ...
ചിരിതൂകും നിശാഗന്ധിതന്‍
സുഗന്ധം പേറുമീനിലാവിന്‍ -
തെന്നലിന്‍ കരത്തില്‍ നിന്‍
ചുംബനം കൊടുത്തയക്കൂ
അതെന് അധരത്തിലേറ്റു
നിന്‍ സ്വപ്നം കണ്ടു ഞാന്‍
നുറങ്ങീടട്ടെയെന്റെ കണ്ണാ...