ദയ


നിലാവിന്‍ നീലരാവില്‍
വിരിയോന്നോരാമ്പലായി
ചിരിതൂകീടുന്നെന്‍ പ്രണയം
വിരിഞ്ഞോരീ ഗഗനത്തില്‍
മിഴി ചിമ്മും താരകള്‍ പോലെ
മോഹങ്ങള്‍ നിരന്നീടുന്നു....

നിശയും നിലാവും
ആലിംഗനബദ്ധരാകുമീ വേളയില്‍
എന്നെ പുണരാന്‍ നീ എന്തെ വന്നീലാ....
വിരഹാര്‍ദ്രമാമെന്‍ മനസ്സിനെ
തലോടാനായി കുളിര്‍ത്തെന്നലെത്തിയിട്ടും
നീ മാത്രമെന്തേ എന്‍ വിരഹമറിഞ്ഞീലാ ??

എന്നെ തഴുകുന്ന കാറ്റ് നിന്‍ ചെവിയിലെന്‍
വിരഹത്തിന്‍ നോമ്പരമോതിയിട്ടും
നീയെന്തേ ചെവിക്കോള്ളാത്തൂ

നിന്‍ ചുടു ചുംബനമെന്നധരത്തിലേല്‍ക്കാതെ
നിന്‍ നിശ്വാസമെന്‍ നെറുകില്‍ പതിയാതെ
നിന്‍ മാറിലെ ചൂടേല്ക്കാതെ
നിന്‍ ഗന്ധമറിയാതെ
ഞാന്‍ എങ്ങിനെ ഉറങ്ങുമെന്‍ കണ്ണാ...

ചിരിതൂകും നിശാഗന്ധിതന്‍
സുഗന്ധം പേറുമീനിലാവിന്‍ -
തെന്നലിന്‍ കരത്തില്‍ നിന്‍
ചുംബനം കൊടുത്തയക്കൂ

അതെന് അധരത്തിലേറ്റു
നിന്‍ സ്വപ്നം കണ്ടു ഞാന്‍
നുറങ്ങീടട്ടെയെന്റെ കണ്ണാ...

7 Responses
  1. അവസാനവരികൾ മനോഹരമായിരിക്കുന്നു.


  2. Unknown Says:

    എനിക്ക്, കവിത എഴുതാനുള്ള കഴിവില്ലെങ്കിലും, ആസ്വദിക്കുവാനുള്ള കഴിവുണ്ട്. നന്നായിട്ടുണ്ട്. കവിതയേക്കാളും, ആ ചിത്രമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്.അഭിനന്ദനങ്ങള്‍.


  3. നല്ല വരികള്‍..



  4. ദയ Says:

    @മുകില്‍: നന്ദി.... :D

    @ appachanozhakkal: ഒരുപാട് നന്ദി.. ഈ പ്രോത്സാഹനത്തിനു.... ഇനിയും വരണം....

    @Jishad: നന്ദി ....

    @anoop: അപ്പോള്‍ താളം കിട്ടി!!! thank u....



  5. Ronald James Says:

    ആശംസകള്‍


Post a Comment