ദയ

പ്രണയവും വിരഹവും ആത്മ നൊമ്പരങ്ങളും
പേറിയുള്ളോരെന്‍ ജീവിതയാത്രയില്‍
ആര്‍ത്തലക്കുമെന്‍ മോഹങ്ങളേ ...
ഹൃദയത്തിന്‍ നീറ്റലായി, എന്‍
വേവലാതിയായ് തീരുമെന്‍ മോഹങ്ങളേ

ഉറക്കാന്‍ ശ്രമിച്ചിട്ടും ഉറങ്ങാതെ,
ദൂരെയെറിഞ്ഞിട്ടും വീണ്ടും വീണ്ടും
തിരികെയെത്തുമെന്‍ മോഹങ്ങളേ
എന്റെ കണ്ണുകളെ ഈറനണി യിക്കാന്‍
എന്‍ ഹൃദയത്തിന്‍ ഗദ് ഗദമാകാന്‍
നീ വീണ്ടും വന്നതെന്തേ??

ആഗ്രഹമേറെയുണ്ടീ ബന്ധനം ഭേദിച്ച്
നിന്‍ കൈ പിടിച്ചാകാശത്തിലേക്കുയരുവാന്‍
ആകുന്നിലെനിക്കകുന്നില്ലാ...!!
ഈ ബന്ധനങ്ങള്‍ എന്‍ ഹൃദയമിടിപ്പിനെക്കാള്‍
വിലപ്പെട്ടതെന്ന് നീ അറിയുന്നില്ലേ??

ഞാന്‍ അബലയാണ്, സ്ത്രീയാണമ്മയാണെന്നുള്ള
മിഥ്യയാം കൂച്ചുവിലങ്ങിട്ടിട്ടും
അടങ്ങാത്തതെന്തേ നീ??
ഞാനറിയുന്നു നിന്നെ
നീ ഞാനാണെന്‍ വ്യക്തിത്വമാണ്

എങ്കിലും എനിക്ക് നീ മാപ്പേകുക
ഞാന്‍ ഞാനാകുന്നതിലും
എനിക്കേറെ പ്രിയമെന്‍ കുരുന്നുകളു-
മെന്‍ പ്രിയനുമാണെന്നറിയുക

എന്റെ മോഹങ്ങളേ !!!
നിങ്ങളെന്‍ കുഞ്ഞുങ്ങളിലൂടെ വളരുക
ബന്ധനമില്ലാതെ... സീമകളില്ലാതെ...
അവരിലൂടെ പറന്നുയരുക നിര്‍വിഘ്നം !!!



8 Responses
  1. നല്ലവരായി വളരട്ടെ ആ കുഞ്ഞുങ്ങള്‍..


  2. കൊള്ളാം ..നല്ല ചിന്തകള്‍ കവിതയായ്


  3. ദൂരെയെറിഞ്ഞിട്ടും വീണ്ടും വീണ്ടും
    തിരികെയെത്തുമെന്‍ മോഹങ്ങൾ

    കൊള്ളാം നന്നായിട്ടുണ്ട്.


  4. "എങ്കിലും എനിക്ക് നീ മാപ്പേകുക
    ഞാന്‍ ഞാനാകുന്നതിലും
    എനിക്കേറെ പ്രിയമെന്‍ കുരുന്നുകളു-
    മെന്‍ പ്രിയനുമാണെന്നറിയുക"

    ഈ വരികൾ വളരെയിഷ്ടമായി.

    "സ്ത്രീയാണമ്മയാണെന്നുള്ള
    മിഥ്യയാം കൂച്ചുവിലങ്ങിട്ടിട്ടും "

    ഈ അബല മിഥ്യയായിരിക്കാം.
    അമ്മ അങ്ങനെയല്ലല്ലോ.
    നല്ല കവിത


  5. ദയ Says:

    അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും എല്ലാവര്‍ക്കും ഒരുപാട് നന്ദി...
    അതെനിക്ക് പ്രചോദനമേകുന്നു... :)


  6. Junaiths Says:

    ആശംസകള്‍ ..ധാരാളം എഴുതുക,വായിക്കുക..


  7. Very good thoughts.. My wishes..!



Post a Comment