സ്വപ്ന സാഫല്യങ്ങള്‍ തേടിയോരാലച്ചിലില്‍
നിശ്ചലമായതെന്തേ നീയെന്‍ ആത്മാവേ
നിറങ്ങളില്ലാതെ മൗനിയായി
എന്തേ നീ ഇങ്ങിനെ
എന്നെ സ്വസ്ഥമായിരിക്കാന്‍ അനുവദിക്കാതെ
കലപില കൂട്ടിയിരുന്നയെന്‍ മിത്രമേ
എന്തേ നീ ഇന്ന് മൗനിയായി
വര്‍ണങ്ങള്‍ ചാലിച്ച് നീയെനിക്കൊരുക്കിയ
സ്വപ്നക്കാഴ്ച്ചകളും
എന്നെ ചിരിപ്പിച്ചും കരയിച്ചും
എന്‍ നിഴലായിരുന്ന നീയിന്നെവിടെയാണ്
എനിക്ക് കൂട്ടില്ലാതെ കെറുവിക്കാതെ
പരിഭവങ്ങള്‍ ഇല്ലാതെ..
നിശബ്ദമായി നീ മാഞ്ഞതെന്തേ..
യാന്ത്രികതയൊരുക്കിയയെന്‍
ദിനച്ചര്യകള്‍ക്കിടയില്‍ കളഞ്ഞു പോയീ
ആത്മമിത്രമേ നിന്നെ ഞാന്‍
എനിക്ക് കൂട്ടില്ലാതെ കെറുവിക്കാതെ
പരിഭവങ്ങള്‍ ഇല്ലാതെ..
നിശബ്ദമായി നീ മാഞ്ഞതെന്തേ കൊള്ളാം നല്ല വരികള്‍
എന്നെ സ്വസ്ഥമായിരിക്കാന്‍ അനുവദിക്കാതെ
കലപില കൂട്ടിയിരുന്നയെന്‍ മിത്രമേ
എന്തേ നീ ഇന്ന് മൗനിയായി