ദയ

പ്രണയവും വിരഹവും ആത്മ നൊമ്പരങ്ങളും
പേറിയുള്ളോരെന്‍ ജീവിതയാത്രയില്‍
ആര്‍ത്തലക്കുമെന്‍ മോഹങ്ങളേ ...
ഹൃദയത്തിന്‍ നീറ്റലായി, എന്‍
വേവലാതിയായ് തീരുമെന്‍ മോഹങ്ങളേ

ഉറക്കാന്‍ ശ്രമിച്ചിട്ടും ഉറങ്ങാതെ,
ദൂരെയെറിഞ്ഞിട്ടും വീണ്ടും വീണ്ടും
തിരികെയെത്തുമെന്‍ മോഹങ്ങളേ
എന്റെ കണ്ണുകളെ ഈറനണി യിക്കാന്‍
എന്‍ ഹൃദയത്തിന്‍ ഗദ് ഗദമാകാന്‍
നീ വീണ്ടും വന്നതെന്തേ??

ആഗ്രഹമേറെയുണ്ടീ ബന്ധനം ഭേദിച്ച്
നിന്‍ കൈ പിടിച്ചാകാശത്തിലേക്കുയരുവാന്‍
ആകുന്നിലെനിക്കകുന്നില്ലാ...!!
ഈ ബന്ധനങ്ങള്‍ എന്‍ ഹൃദയമിടിപ്പിനെക്കാള്‍
വിലപ്പെട്ടതെന്ന് നീ അറിയുന്നില്ലേ??

ഞാന്‍ അബലയാണ്, സ്ത്രീയാണമ്മയാണെന്നുള്ള
മിഥ്യയാം കൂച്ചുവിലങ്ങിട്ടിട്ടും
അടങ്ങാത്തതെന്തേ നീ??
ഞാനറിയുന്നു നിന്നെ
നീ ഞാനാണെന്‍ വ്യക്തിത്വമാണ്

എങ്കിലും എനിക്ക് നീ മാപ്പേകുക
ഞാന്‍ ഞാനാകുന്നതിലും
എനിക്കേറെ പ്രിയമെന്‍ കുരുന്നുകളു-
മെന്‍ പ്രിയനുമാണെന്നറിയുക

എന്റെ മോഹങ്ങളേ !!!
നിങ്ങളെന്‍ കുഞ്ഞുങ്ങളിലൂടെ വളരുക
ബന്ധനമില്ലാതെ... സീമകളില്ലാതെ...
അവരിലൂടെ പറന്നുയരുക നിര്‍വിഘ്നം !!!



ദയ


നിലാവിന്‍ നീലരാവില്‍
വിരിയോന്നോരാമ്പലായി
ചിരിതൂകീടുന്നെന്‍ പ്രണയം
വിരിഞ്ഞോരീ ഗഗനത്തില്‍
മിഴി ചിമ്മും താരകള്‍ പോലെ
മോഹങ്ങള്‍ നിരന്നീടുന്നു....

നിശയും നിലാവും
ആലിംഗനബദ്ധരാകുമീ വേളയില്‍
എന്നെ പുണരാന്‍ നീ എന്തെ വന്നീലാ....
വിരഹാര്‍ദ്രമാമെന്‍ മനസ്സിനെ
തലോടാനായി കുളിര്‍ത്തെന്നലെത്തിയിട്ടും
നീ മാത്രമെന്തേ എന്‍ വിരഹമറിഞ്ഞീലാ ??

എന്നെ തഴുകുന്ന കാറ്റ് നിന്‍ ചെവിയിലെന്‍
വിരഹത്തിന്‍ നോമ്പരമോതിയിട്ടും
നീയെന്തേ ചെവിക്കോള്ളാത്തൂ

നിന്‍ ചുടു ചുംബനമെന്നധരത്തിലേല്‍ക്കാതെ
നിന്‍ നിശ്വാസമെന്‍ നെറുകില്‍ പതിയാതെ
നിന്‍ മാറിലെ ചൂടേല്ക്കാതെ
നിന്‍ ഗന്ധമറിയാതെ
ഞാന്‍ എങ്ങിനെ ഉറങ്ങുമെന്‍ കണ്ണാ...

ചിരിതൂകും നിശാഗന്ധിതന്‍
സുഗന്ധം പേറുമീനിലാവിന്‍ -
തെന്നലിന്‍ കരത്തില്‍ നിന്‍
ചുംബനം കൊടുത്തയക്കൂ

അതെന് അധരത്തിലേറ്റു
നിന്‍ സ്വപ്നം കണ്ടു ഞാന്‍
നുറങ്ങീടട്ടെയെന്റെ കണ്ണാ...

ദയ
എന്നെ തഴുകുന്ന കാറ്റിന്‍

ഗന്ധമെതെന്നു നിര്‍വചിക്കാനെനിക്കാകുന്നില്ല
അതിന്‍ ഭാവമേതെന്നും എനിക്കറിയില്ല
ദുഖമോ സ്നേഹമോ വിരഹമോ
അതോ എന്‍ ഏകാന്തതയുടെ മൂടുപടമോ

മനസ്സില്‍ വിരിയുന്ന വികാരത്തിനു
എന്ത് പേരിട്ടു ഞാന്‍ വിളിക്കും
അതിന്‍ നിറമെന്ത് ഗന്ധമെന്ത്
ഒന്നുമെനിക്കറിയുവാനാകുന്നില്ല

എന്‍ ഏകാന്തതയുടെ വിരഹത്തിന്‍ -
തിരമാലകള്‍ മനസ്സിന്‍ മുത്തുച്ചിപ്പിയില്‍
താലോലിക്കുമെന്‍ സ്വപ്നങ്ങളും-
പേറിയൊലിച്ച് പോകുന്നുവോ?

കാത്തിരിപ്പിന്‍ സായം സന്ധ്യകളെ
വിരഹത്തിന്‍ കണ്ണീരാല്‍
മുക്കിത്തുടയ്ക്കപ്പെടുന്നുവോ?
എന്‍ വിതുമ്പലിനെ തലോടാനണയുന്ന
കാറ്റിനെ നൊമ്പരക്കാറ്റെന്നു വിളിക്കട്ടെ ഞാന്‍
എന്‍ സന്ധ്യകള്‍ നിനക്കായി കൊതിക്കുന്നു...
നീ വരുമെന്ന് നിനയ്ക്കുന്നു ഞാന്‍....

പക്ഷെ വീണ്ടുമെന്‍ കാറ്റിന്‍ ഭാവം
നൊമ്പരത്തിന്‍റെതാകുന്നു പ്രിയനേ !!!
എന്നെത്തഴുകുന്ന എന്‍ ഏകാന്തതയുടെ
നൊമ്പരക്കാറ്റെന്‍ ആത്മമിത്രമാകുന്നുവോ?
ജീവിതമിനിയുമിങ്ങനെ ഒഴുകട്ടെ അനുസ്യൂതം !!!